തിരുവനന്തപുരത്ത് സിനിമ കണ്ട് മടങ്ങിയ വിദ്യാർത്ഥിനികളെ ആക്രമിച്ച സംഭവം: പ്രതികള്‍ അറസ്റ്റില്‍

Oct 7, 2023

seena

തിരുവനന്തപുരത്ത് സിനിമ കണ്ടുമടങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനികളെ ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. വട്ടിയൂർക്കാവ്, വാഴോട്ടു കോണം, കുഴിവിള, സന്ധ്യാഭവനില്‍ നിശാന്ത്, പേയാട്, വിളപ്പിൽ ഹൻസാ ഫാത്തിമ മൻസിലില്‍ അൻസാരി എന്നിവരാണ് പിടിയിലായത്.

മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ഒക്ടോബര്‍ നാലിന് രാത്രിയിലാണ് സംഭവം. സിനിമ കണ്ടുമടങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനികളുടെ നേർക്ക് ബൈക്കിൽ വന്നവർ ബിയർകുപ്പികൾ വലിച്ചെറിഞ്ഞു. ഭീകാരാന്തരീക്ഷം ഉണ്ടാക്കിയ പ്രതികള്‍ വിദ്യാര്‍ത്ഥികളുടെ പുറത്ത് അടിച്ചു. പിന്നാലെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികള്‍ തിരുവനന്തപരും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളവരാണ്.

cake tower new
LATEST NEWS
‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

ഭാരതീയ സംസ്കാരത്തിൽ പിതൃസ്മരണയ്ക്കും പിതൃആരാധനയ്ക്കും അത്യന്തം പ്രാധാന്യമുണ്ട്....

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഡല്‍ഹി: എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇ- കെവൈസി പൂര്‍ത്തിയാക്കാന്‍ ഇനി...