അഖിലേന്ത്യ അവാർഡ് ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകം നൽകുന്ന ഗുരുശ്രേഷ്ഠ പുരസ്കാരത്തിനും മുതിർന്ന പൗരന്മാർക്കുള്ള ആദരവിനും അർഹരായവരുടെ പേരുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരിയിൽ തൊടുപുഴയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. തിരുവനന്തപുരം ജില്ലയിൽ അയിലം ഗവൺമെൻ്റ് ഹൈസ്കൂൾ അധ്യാപകൻ എസ്.സതീഷ്കുമാർ പ്രൈമറി വിഭാഗത്തിലും പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഫാദർ ടി. ബാബു ഹയർ സെക്കൻ്ററി വിഭാഗത്തിലും പുരസ്കാരത്തിന് അർഹത നേടി.
അക്കാദമിക പ്രവർത്തനങ്ങൾ, പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ, സ്കൂൾ മികവുകൾക്കായുള്ള ഇടപെടലുകൾ, വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ, സാമൂഹിക സാംസ്കാരിക ഇടപെടലുകൾ എന്നിവ മുൻനിർത്തിയാണ് പുരസ്കാരം നൽകിയിരിക്കുന്നത്.


















