സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തില്‍ ചോദിച്ചു, നാലു മാസത്തിനകം സത്യഭാമ അമ്മയ്ക്കു വീടായി

Feb 5, 2026

ഗുരുവായൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലില്‍ നാലു മാസം കൊണ്ട് സത്യഭാമ അമ്മയുടെ വീടെന്ന സ്വപ്‌നം സഫലം. ഗുരുവായൂരില്‍ നടന്ന കലുങ്ക് സംവാദ പരിപാടിക്കിടെയാണ് ഇരിങ്ങപ്പുറം സ്വദേശിനിയായ സത്യഭാമ അമ്മ സ്വന്തമായി ഒരു വീട് വേണമെന്ന ആവശ്യം സുരേഷ് ഗോപിക്കു മുന്നില്‍ ഉന്നയിച്ചത്.

വീട് നിര്‍മിച്ച് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സേവാഭാരതിയെ കേന്ദ്രമന്ത്രി ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നാലുമാസത്തിനുള്ളില്‍ വീടിന്റെ പണികള്‍ പൂര്‍ത്തീകരിച്ചുവെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതിന് പിന്നാലെ നടന്ന ഗൃഹപ്രവേശന ചടങ്ങില്‍ ബി.ജെ.പി നേതാക്കള്‍ സത്യഭാമ അമ്മയെ സന്ദര്‍ശിച്ചു.

ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ഛായാചിത്രം സത്യഭാമ അമ്മയ്ക്ക് കൈമാറി. ചടങ്ങില്‍ ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് അനില്‍ മഞ്ചറമ്പത്ത് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് രാജന്‍ തറയില്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വാസുദേവന്‍ മാസ്റ്റര്‍, സുജയന്‍ മാമ്പുള്ളി, ഏരിയ പ്രസിഡണ്ട് പ്രദീപ് പണിക്കശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.

cake tower new
LATEST NEWS
നീറ്റില്‍ ജനവിശ്വാസം നഷ്ടപ്പെട്ടു, പരീക്ഷ നടത്തിപ്പില്‍ പരിഷ്‌കാരം വേണം; പ്രമേയം പാസാക്കി നിയമസഭ

നീറ്റില്‍ ജനവിശ്വാസം നഷ്ടപ്പെട്ടു, പരീക്ഷ നടത്തിപ്പില്‍ പരിഷ്‌കാരം വേണം; പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റിലും...

ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് കുറയുന്നു, ബാരലിന് 70 ഡോളറില്‍ താഴെ; എന്തുകൊണ്ട് ഇന്ധനവില കുറയുന്നില്ല?

ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് കുറയുന്നു, ബാരലിന് 70 ഡോളറില്‍ താഴെ; എന്തുകൊണ്ട് ഇന്ധനവില കുറയുന്നില്ല?

ന്യൂഡല്‍ഹി: ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിച്ചെലവിന് ഒടുവില്‍ ആശ്വാസം. പശ്ചിമേഷ്യന്‍...