കിഴുവിലം ജി.വി.ആർ.എം. യു.പി.സ്കൂളിൽ ജൂൺ 19-ന് വായനദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ലേഖ നിർവഹിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും പ്രശസ്ത കവിയും അദ്ധ്യാപകനുമായ തണുവനാചാരി നിർവഹിച്ചു. ചടങ്ങിൽ പ്രഥമാധ്യാപിക ശ്രീജ സ്വാഗതം ആശംസിച്ചു. പി.ടി.പി. പ്രസിഡന്റ് ശ്യാം കൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ മൂന്നാം വാർഡ് മെമ്പർ രഞ്ജിത്, മാനേജർ നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
വായനയുടെ പ്രാധാന്യവും പുസ്തകങ്ങളുടെ മൂല്യവും വിദ്യാർത്ഥികളിൽ വളർത്തേണ്ടതിന്റെ ആവശ്യകതയും ചടങ്ങിൽ സംസാരിച്ചവർ ഊന്നിപ്പറഞ്ഞു. വിദ്യാർത്ഥികൾക്കായി വിവിധ വായനാപ്രവർത്തനങ്ങൾ, പുസ്തകപരിചയം, വായനക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. വിദ്യാരംഗം കോർഡിനേറ്റർ ശ്രീശേഖർ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.




















