ഇന്ന് ദീപാവലി; ദീപങ്ങളുടെ ഉത്സവം

Nov 4, 2021

ഇന്ന് ദീപാവലി. ഇന്ത്യയുടെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായ ദീപാവലി അടുത്തകാലത്ത് കേരളീയര്‍ക്ക് അത്ര പരിചയം ഇല്ലായിരുന്നെങ്കിലും ഇന്ന് മലയാളികളും ഈ ആഘോഷം വലിയ രീതിയില്‍ തന്നെ കൊണ്ടാടാന്‍ തുടങ്ങിയിട്ടുണ്ട്. ദീപങ്ങളുടെ ഉത്സവം എന്നാണ് ദീപാവലി അറിയപ്പെടുന്നത്. തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ദീപാവലി എന്നും മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ ദിവാലി എന്ന പേരിലും ആഘോഷിക്കുന്നു.

ഇരുട്ടിനെതിരെയുള്ള പ്രകാശത്തിന്റെ വിജയത്തെയും തിന്മയെക്കാൾ നല്ലതിനെയും അറിവില്ലായ്മയെക്കുറിച്ചുള്ള അറിവിനെയും പ്രതീകപ്പെടുത്തുന്ന ഉത്സവമായി ദീപാവലിയെ കാണുന്നു.

ദീപാവലിയുമാമായി ബന്ധപ്പെട്ട് ഒന്നിലേറെ ഐതിഹ്യങ്ങളാണ് പ്രധാനമായും ഉള്ളത്. ശ്രീരാമൻ 14-വർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ്‌ ദീപാവലി ആഘോഷിക്കുന്നത എന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷം എന്ന നിലയിലാണ് ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷിക്കുന്നത്. ജൈനമതവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കുന്നതാണ് ദീപാവലി.

‘ദീപാവലിയുടെ ശുഭകരമായ ഈ അവസരത്തിൽ രാജ്യത്തിന്റെ അകത്തും പുറത്തും താമസിക്കുന്ന എല്ലാ സഹപൗരന്മാർക്കും അദ്ദേഹം ഊഷ്മളമായ ആശംസകളും നന്മകളും നേർന്നു. ദീപാവലി, സമൃദ്ധിയും സന്തോഷവും പരസ്പരം പങ്കുവയ്ക്കുന്നതിനുള്ള ഒരു ശുഭകരമായ അവസരം ആണ്. വൃത്തിയുള്ളതും സുരക്ഷിതവും ആയ രീതിയിൽ ഈ ഉത്സവം ആഘോഷിക്കാനും, പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പുവരുത്താനും നമ്മുക്ക് ഈ അവസരത്തിൽ പ്രതിജ്ഞ എടുക്കാം’- രാഷ്ട്രപതി രാംനാഥ് കോവിന്ദ്

‘ദീപാവലി പ്രസരിപ്പിക്കുന്ന സ്നേഹത്തിന്റെയും ആനന്ദത്തിന്റെയും ദിവ്യപ്രകാശം അനുകമ്പയും പരസ്പരബഹുമാനവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താന്‍ നമുക്ക് പ്രചോദനമേകട്ടെ … എല്ലാവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ദീപാവലി ആശംസകൾ.’- ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

‘നന്മയുടേയും സ്നേഹത്തിൻ്റേയും വെളിച്ചമാണ് ദീപാവലി പകരുന്നത്. മാനവികതയുടെ സന്ദേശം ഉയർത്തി ദീപാവലി ആഘോഷിക്കാം. ഏവർക്കും ഹൃദയംഗമമായ ആശംസകൾ നേരുന്നു.’- മുഖ്യമന്ത്രി പിണറായി വിജയന്‍

‘അന്ധകാരം നിറഞ്ഞ മനസുകളിലും വെളിച്ചം എത്തട്ടെ … ദീപാവലി ആശംസകൾ’- പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

മറ്റ് ചില ദീപാവലി ആശംസകള്‍

ഈ ദീപാവലി ദിനത്തിൽ മഹാലക്ഷ്മിയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിൽ ലഭിയ്ക്കട്ടെ, സമ്പൽ സമൃദ്ധിയും സമാധാനവും ചേർന്ന ദിനങ്ങളാകട്ടെ ഇനിയുള്ള ജീവിതത്തിൽ

ദീപാവലിയുടെ വെളിച്ചം പോലെ നിങ്ങളുടെ ജീവിത വഴിത്താരകളിൽ പ്രകാശം പരക്കട്ടെ, മുന്നോട്ടുള്ള യാത്രയിൽ നിങ്ങൾക്ക് ശക്തി പകരുന്ന വെളിച്ചമാകട്ടെ ഇത്.. ദീപാവലി ആശംസകൾ

നിറങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ നിങ്ങളുടെ പ്രതീക്ഷകളിൽ വർണങ്ങൾ വിടരട്ടെ… ദീപാവലി ആശംസകൾ

LATEST NEWS
‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കും എന്ന അറിയിപ്പ് വ്യാജമെന്ന്...