68-ാം വയസ്സില്‍ മൂന്നാം മാംഗല്യം; ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനായി

Sep 4, 2023

seena

ലണ്ടന്‍: സുപ്രീംകോടതി സീനിയര്‍ അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനായി. ട്രിനയാണ് വധു. 68 കാരനായ സാല്‍വെയുടെ മൂന്നാം വിവാഹമാണ്.

ലണ്ടനില്‍ വെച്ചു നടന്ന വിവാഹചടങ്ങില്‍ വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഭാര്യ നിത, സുനില്‍ മിത്തല്‍, എല്‍ എന്‍ മിത്തല്‍, എസ് പി ലോഹിയ, ഗോപി ഹിന്ദുജ, മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി, പെണ്‍സുഹൃത്ത് ഉജ്ജ്വല റൗട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. മീനാക്ഷി സാല്‍വെയും കരോലിന ബ്രൌസാദുമാണ് ഹരീഷ് സാല്‍വെയുടെ മുന്‍ ഭാര്യമാര്‍. 2020ലാണ് ആദ്യഭാര്യ മീനാക്ഷിയിൽ നിന്നും ഹരീഷ് സാല്‍വെ വിവാഹ മോചനം നേടിയത്. ഈ ബന്ധത്തില്‍ സാക്ഷി, സാനിയ എന്നീ രണ്ട് പെണ്‍മക്കളുണ്ട്.

2020ലാണ് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാകാരി കരോലിനെ ഹരീഷ് സാല്‍വെ വിവാഹം ചെയ്തത്. 1999 നവംബര്‍ മുതല്‍ 2002 നവംബര്‍ വരെ രാജ്യത്തിന്റെ സോളിസിറ്റര്‍ ജനറലായിരുന്നു ഹരീഷ് സാല്‍വെ.

cake tower new
LATEST NEWS
‘കൈവിട്ട കളി’; എഐ നിയന്ത്രണം വിട്ടു, പുതിയ മോഡലുകളുടെ പരിശീലനം നിര്‍ത്തിവെച്ചതായി ഓപ്പണ്‍ എഐ

‘കൈവിട്ട കളി’; എഐ നിയന്ത്രണം വിട്ടു, പുതിയ മോഡലുകളുടെ പരിശീലനം നിര്‍ത്തിവെച്ചതായി ഓപ്പണ്‍ എഐ

എഐ ഏജന്റുകള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഏറ്റവും പുതിയ...

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റി; രണ്ടു പേര്‍ അറസ്റ്റില്‍

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റി; രണ്ടു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റിയ രണ്ടു...