സംസ്ഥാനത്ത് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം, ഭക്ഷ്യ സുരക്ഷാ പരിശോധന കർശനമാക്കും

Apr 1, 2023

seena

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷണവിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇന്ന് മുതൽ ഹെല്‍ത്ത് കാര്‍ഡ് നിർബന്ധം. ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ നല്‍കിയ സാവകാശം ഇന്നലെത്തോടെ തീരുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന കർശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സാവകാശം നല്‍കിയിരുന്നു.
കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ന് മുതല്‍ കര്‍ശന പരിശോധന തുടരും. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചു.

പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഗ്രിവന്‍സ് പോര്‍ട്ടല്‍ സജ്ജമാക്കിയിരുന്നു. പരാതിയിന്‍മേല്‍ എടുത്ത നടപടികളും ഇതിലൂടെ അറിയാന്‍ സാധിക്കും. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും. ഈ പോര്‍ട്ടല്‍ വഴി ഇതു വരെ 108 പരാതികളാണ് ലഭ്യമായത്. ഇതില്‍ 30 പരാതികളില്‍ നടപടിയെടുത്തിട്ടുണ്ട്.

cake tower new
LATEST NEWS
69 ഫ്‌ലോട്ടുകള്‍, 99 കലാരൂപങ്ങള്‍; ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം, തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

69 ഫ്‌ലോട്ടുകള്‍, 99 കലാരൂപങ്ങള്‍; ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം, തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ടൂറിസംവകുപ്പിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. ഘോഷയാത്രയോടെയാണ് ഓണം...

കൊട്ടാരക്കര വയക്കലിൽ 1.46 കോടിയുടെ ഫൈനാൻസ് തട്ടിപ്പ്: ചടയമംഗലം പോരേടം സ്വദേശിനി ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

കൊട്ടാരക്കര വയക്കലിൽ 1.46 കോടിയുടെ ഫൈനാൻസ് തട്ടിപ്പ്: ചടയമംഗലം പോരേടം സ്വദേശിനി ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

കൊട്ടാരക്കര വയക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നടന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു....