സംസ്ഥാനത്ത് രണ്ട് ദിവസത്തേയ്ക്ക് കൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

Mar 4, 2023

seena

കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. പകൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച പ്രത്യേക ജാഗ്രതാ നിർദേശം പിൻവലിച്ചിട്ടില്ല. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡി​ഗ്രി വരെ വേനൽ‍ച്ചൂട് അധികമായിരിക്കും.

ഇന്നലെ പാലക്കാട് ജില്ലയിലെ ഉയർന്ന താപനില 38.5 ഡിഗ്രി സെൽഷ്യസായിരുന്നു. കോഴിക്കോട് 35.2ഡിഗ്രി സെൽഷ്യസും, കൊച്ചി 33.4, ആലപ്പുഴ 34.2, തിരുവനന്തപുരം 32.8ഡിഗ്രി സെൽഷ്യസുമായിരുന്നു ഇന്നലത്തെ ഉയർന്ന താപനില. രണ്ടുദിവസത്തിനകം ചൂട് കുറയുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചത്. സൂര്യാതാപം, നിർജലീകരണം എന്നിവ വരാതെ ശ്രദ്ധിക്കണമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. പുറത്ത് ജോലി ചെയ്യുന്നവർ ഈ സമയം ഒഴിവാക്കിവേണം ജോലിസമയം ക്രമീകരിക്കാനെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

cake tower new
LATEST NEWS