വി എം വിനുവിന് തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി

Nov 19, 2025

കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍, കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് ക്കാനൊരുങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ വി എം വിനുവിന് തിരിച്ചടി. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ല. സെലിബ്രിറ്റിക്കും സാധാരണ ജനങ്ങള്‍ക്കും രാജ്യത്ത് ഒരേ പരിഗണന മാത്രമേ ഉള്ളൂവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പട്ടികയില്‍ പേരില്ലാത്തതിനെതിരെയുള്ള വി എം വിനുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേയെന്ന് കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതും, അതിന്മേല്‍ എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ മാധ്യമങ്ങളിലൂടെയും മറ്റും അറിയിക്കുകയും ചെയ്തത് അറിഞ്ഞില്ലേ?. സെലിബ്രിറ്റി പത്രം വായിക്കാറില്ലേ എന്നും കോടതി ചോദിച്ചു. സെലിബ്രിറ്റി ആയതുകൊണ്ട് അനുകൂല ഉത്തരവ് നല്‍കാനാവില്ല. നിങ്ങളുടെ കഴിവുകേടിന് മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റപ്പെടുത്തരുതെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോട് കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായിട്ടാണ് വി എം വിനുവിനെ കോണ്‍ഗ്രസ് മത്സരിപ്പിക്കാനൊരുങ്ങിയത്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയതോടെയാണ് വിനുവിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായത്. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് വി എം വിനു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സെലബ്രിറ്റി ആയതിനാല്‍ താന്‍ വിജയിക്കുമെന്നത് കണക്കിലെടുത്ത് ഭരണപക്ഷം തന്റെ പേര് ഒഴിവാക്കുകയായിരുന്നുവെന്നാണ് വിനു കോടതിയില്‍ അഭിപ്രായപ്പെട്ടത്. ഇതിനാണ് നിങ്ങളുടെ കഴിവുകേടിന് മറ്റുള്ളവരെ പഴിചാരരുതെന്ന് കോടതി പറഞ്ഞത്.

cake tower new
LATEST NEWS
ലോകകപ്പിലെ ആറാം ഗോളുമായി മെസി; ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന, വല ചലിപ്പിച്ചത് മൂന്ന് തവണ

ലോകകപ്പിലെ ആറാം ഗോളുമായി മെസി; ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന, വല ചലിപ്പിച്ചത് മൂന്ന് തവണ

ഡാലസ്: ഫിഫ ലോകകപ്പില്‍ ജെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന....

‘ഒരടി പിന്നോട്ടില്ല’, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു

‘ഒരടി പിന്നോട്ടില്ല’, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്. ജൂലൈ ഒന്നിനു...