ലൈംഗികാതിക്രമത്തിന് ഇരയായി, 16കാരിയുടെ 27 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി

Oct 23, 2026

കൊച്ചി: ലൈംഗിക അതിക്രമത്തിന് ഇരയായ പതിനാറുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. 27 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി നല്‍കിയത്. പെണ്‍കുട്ടിയുടെ അമ്മയാണ് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.

പെണ്‍കുട്ടിയുടെ മാനസികാവസ്ഥയും ഗര്‍ഭം അലസിപ്പിക്കല്‍ നിയമത്തിലെ വ്യവസ്ഥകളും ചൂണ്ടിക്കാട്ടിയാണ് പതിനാറുകാരിയുടെ അമ്മ ഹര്‍ജി സമര്‍പ്പിച്ചത്. പെണ്‍കുട്ടിക്കും അമ്മയ്ക്കും ഗര്‍ഭം തുടരാന്‍ താത്പര്യമില്ലെന്ന വസ്തുത കൂടി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യമായ നടപടികള്‍ കാലതാമസമില്ലാതെ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഗര്‍ഭം അലസിപ്പിക്കുന്നതിന് മുന്‍പായി പെണ്‍കുട്ടിയുടെയുടെയും അമ്മയുടെ രേഖാമുലമുള്ള സമ്മതപത്രം വാങ്ങണണമെന്നും ഗര്‍ഭം അലസിപ്പിക്കുന്ന നടപടിക്കിടെ കുഞ്ഞ് ജീവനോടെ ജനിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ആവശ്യമായ നവജാത ശിശുപരിചരണവും ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

LATEST NEWS
വെറും 11 സെക്കന്റില്‍ അരകിലോമീറ്റര്‍, മണിക്കൂറില്‍ 160 കി.മീ; മദ്യലഹരിയില്‍ സുഹൈലിന്റെ പറക്കല്‍

വെറും 11 സെക്കന്റില്‍ അരകിലോമീറ്റര്‍, മണിക്കൂറില്‍ 160 കി.മീ; മദ്യലഹരിയില്‍ സുഹൈലിന്റെ പറക്കല്‍

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി സുഹൈല്‍...

‘കയാദു ലോഹര്‍ വെള്ളം കുടിച്ച കുപ്പി’ വില്‍പ്പനയ്ക്ക്; വില മൂന്ന് ലക്ഷം! പിന്നില്‍ മലയാളി?

‘കയാദു ലോഹര്‍ വെള്ളം കുടിച്ച കുപ്പി’ വില്‍പ്പനയ്ക്ക്; വില മൂന്ന് ലക്ഷം! പിന്നില്‍ മലയാളി?

തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള നായികയാണ് കയാദു ലോഹര്‍. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍...