വർക്കല: കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിൽ വിനോദസഞ്ചാര മേഖലയായ വർക്കല ഹെലിപ്പാടിൽ കുന്നുകൾ ഇടിഞ്ഞു. രാത്രി 9 മണിയോടുകൂടിയാണ് സംഭവം. മുന്നേ ഇടിഞ്ഞ ഭാഗത്താണ് വീണ്ടും ചെറിയതോതിൽ കുന്നിടിച്ചിലുണ്ടായത്. ജില്ലാ കളക്ടറുടെ നിർദ്ദേശത്തിന് വിരുദ്ധമായി വീണ്ടും ഹെലിപാട് മേഖലയിൽ വലിയ ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലമാണ് കുന്നിടിച്ചിൽ ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു. ടൂറിസം പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ബാരിക്കേടുകൾ സ്ഥാപിക്കുകയും കയർ കെട്ടി ആ ഭാഗത്തേക്ക് സഞ്ചാരികളെ കടക്കുന്നതിന് വിലക്കും ഏർപ്പെടുത്തി.
മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍
തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബില്‍ സര്‍ക്കാര്‍ ഇന്ന്...

















