കേരള ഹിന്ദി സാഹിത്യ അക്കാദമി വാർഷികം സംഘടിപ്പിച്ചു

Dec 29, 2024

seena

തിരുവനന്തപുരം: കേരള ഹിന്ദി സാഹിത്യ അക്കാദമി വാർഷികം തിരുവിതാംകൂർ രാജ കുടുംബാംഗം അശ്വതി തിരുനാൾ ഗൗരി പാർവതി ബായി ഉദ്ഘാടനം ചെയ്തു. ഡോ. എൻ. ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്ക‌ാര സമർപ്പണവും നിർവഹിച്ചു. അക്കാദമി മുഖ്യ രക്ഷാധികാരി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ അധ്യക്ഷത വഹിച്ചു.

മികച്ച ഹിന്ദി ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്കാരം ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ
കലാശാലയിൽ നിന്ന് പിഎച്ച്‌ഡി നേടിയ ഡോ. ജെ. അജിത കുമാരിക്ക് പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ .എ. നായർ സമ്മാനിച്ചു.

അക്കാദമി ജനറൽ സെക്രട്ടറി എസ്. സുനന്ദ, എസ്.എൻ കോളജ് റിട്ട അധ്യാപിക ഡോ.എസ്. ലീലാ കുമാരി അമ്മ, ഡോ. എൻ. രാധാകൃഷ്ണൻ, കെ. രാമൻപിള്ള, ഡോ. വി.വി. വിശ്വം, ഡോ. കെ. ശ്രീലത, ഡോ. എം.എസ്. വിനയചന്ദ്രൻ, നീരജ രാജേന്ദ്രൻ, ഡോ.ആർ.എസ്. വിഷ്ണു എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
‘2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം’; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

‘2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം’; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: രാജ്യത്ത് 18 വയസ്സ് തികഞ്ഞ ജെന്‍-സികളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള...