ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്: സമയപരിധി വീണ്ടും നീട്ടി

Mar 1, 2023

seena

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി നീട്ടി. ഹോട്ടല്‍ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യം കണക്കിലെടുത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി ഒരു മാസം കൂടിയാണ് നീട്ടിയത്. ഇത് മൂന്നാം തവണയാണ് സമയപരിധി നീട്ടുന്നത്.
ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയത്.ഹോട്ടല്‍ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യപ്രകാരം ഫെബ്രുവരി 14നായിരുന്നു ഇതിന് മുന്‍പ് സമയപരിധി നീട്ടിയത്. 28വരെയാണ് സമയം അനുവദിച്ചത്.

ഇന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാനിരിക്കേയാണ് ജീവനക്കാരുടെയും ഹോട്ടല്‍ ഉടമകളുടെ ആവശ്യം കണക്കിലെടുത്ത് സമയപരിധി വീണ്ടും സര്‍ക്കാര്‍ നീട്ടിനല്‍കിയത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുന്നോടിയായി ടൈഫോയ്ഡ് വാക്സിന്‍ ഉറപ്പാക്കാനുള്ള നടപടിയും ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു. പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ ഡോക്ടര്‍മാര്‍ക്കെതിരെ അടക്കം നടപടിയെടുത്താണ് ആരോഗ്യവകുപ്പ് മുന്നോട്ടുപോയത്.

cake tower new
LATEST NEWS
പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടി പാലക്കാട്...

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

ഓപ്പറേഷന്‍ ത്രാളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അണിയറ പ്രവര്‍ത്തകര്‍. ഓപ്പറേഷന്‍...