എൻഡിഎ യോ​ഗം ഇന്ന്; 38 പാർട്ടികൾ പങ്കെടുക്കും

Jul 18, 2023

seena

ഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ യോ​ഗം ഇന്ന് ഡൽഹിയിൽ നടക്കും. യോ​ഗത്തിൽ 38 സഖ്യക്ഷികൾ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ അറിയിച്ചു. കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ 26 പ്രതിപക്ഷ പാർട്ടികൾ ബംഗളൂരുവില്‍ ഒത്തുകൂടുന്നതിനിടെയാണ് നഡ്ഡയുടെ പ്രസ്‌താവന.

കഴിഞ്ഞ ഒന്‍പത് വര്‍ഷം എന്‍ഡിഎ സര്‍ക്കാര്‍ നല്ല ഭരണമാണ് കാഴ്ച വെച്ചത്. ഇത് തുടരും. ഗുണഭോക്താക്കള്‍ക്ക് 28 ലക്ഷം കോടി രൂപയാണ് നേരിട്ട് കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ നേതൃത്വമാണ് സര്‍ക്കാരിനെ മുന്നോട്ടുനയിച്ചതെന്നും ദേശീയ അധ്യക്ഷന്‍ പറഞ്ഞു. നിരവധി ആളുകള്‍ മോദിയുടെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. അഴിമതിക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുകയാണ്. കോവിഡ് മഹാമാരിയെ നേരിട്ട രീതി തന്നെ മോദിയുടെ നേതൃത്വത്തിന്റെ ശക്തി വ്യക്തമാക്കുന്നതാണെന്നും ജെ പി നഡ്ഡ പറഞ്ഞു. അതേസമയം ബം​ഗളൂരുവിൽ 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ബദലായി ഐഖ്യം കെട്ടിപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികളുടെ യോ​ഗം തുടങ്ങി. 26 പാർട്ടികളിൽ നിന്നും 49 നേതാക്കളാണ് യോ​ഗത്തിൽ പങ്കെടുക്കുന്നത്.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...