കപ്പലിലുണ്ടായിരുന്ന ജീവനക്കാരിൽ 21 പേർ ഇന്ത്യാക്കാർ; ഹോർമുസിൽ ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപിടിച്ചു; ജീവനക്കാർ സുരക്ഷിതർ

Oct 22, 2026

ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുകയായിരുന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം. 21 ഇന്ത്യാക്കാരടക്കം ആക്രമണം നേരിട്ട എംടി അൽ ദസ്‌മ കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും സുരക്ഷിതരെന്നാണ് വിവരം. കപ്പലിന് നേരെ മിസൈൽ ആക്രമണം നടന്നെന്നാണ് സംശയം. കുവൈറ്റ് പതാക വഹിച്ച കപ്പലായിരുന്നു ഇത്. ആക്രമണ വിവരം അറിഞ്ഞ് കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ വിഷയത്തിൽ ഇടപെട്ടു.

ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണയ്ക്കാൻ സാധിച്ചെന്ന് ടൈംസ് കുവൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഒമാൻ തീരത്തോട് ചേർന്ന് ബുഖായ്ക്ക് പടിഞ്ഞാറ് 11 നോട്ടിക്കൽ മൈൽ അകലെ വെച്ച് ഒക്ടോബർ 21 നാണ് ആക്രമണം ഉണ്ടായതെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പൽ ഇതേ സ്ഥലത്ത് തന്നെയാണുള്ളത്. ഷിപ്പിങ് കമ്പനിയുമായി ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികൾ സസൂക്ഷ്‌മം നിരീക്ഷിക്കുകയാണെന്നും കേന്ദ്രമന്ത്രി എക്‌സ് ഹാൻഡിൽ വഴി വ്യക്തമാക്കി.

ഇടക്കാല തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സംഘർഷത്തിൽ നിന്ന് തത്കാലത്തേക്ക് അമേരിക്ക ഉൾവലിഞ്ഞതിന് പിന്നാലെ കടുത്ത ആക്രമണമാണ് ഹോർമുസിൽ ഇറാൻ അഴിച്ചുവിടുന്നത്. ആഗോളതലത്തിൽ എണ്ണവില ഉയർത്തുകയെന്ന ലക്ഷ്യത്തോടെ എണ്ണക്കപ്പലുകൾ ഉന്നമിട്ടാണ് ആക്രമണം. എണ്ണവില ഉയർന്നാൽ അമേരിക്കയിൽ ഇത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും അതിലൂടെ ട്രംപിന് എതിരായ ജനവിധി ഉണ്ടാകുമെന്നും ഇറാന പ്രതീക്ഷിക്കുന്നു.

ഒക്ടോബർ 16-ന് 15 ഇന്ത്യൻ നാവികരുള്ള ‘എംടി എസ്ടി 3’ എണ്ണക്കപ്പലിനും, ഒക്ടോബർ 14-ന് റൊമാനിയക്ക് സമീപം 9 ഇന്ത്യൻ നാവികരുള്ള ‘യര ജെ’ എന്ന ചരക്കുകപ്പലിനും നേരെ സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു. ഈ കപ്പലുകളിലുണ്ടായിരുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

LATEST NEWS
ഓട്ടോ ഡ്രൈവറെ ഫോണിലൂടെ കബളിപ്പിച്ച് 14,700 രൂപ തട്ടിയെടുത്തു; തട്ടിപ്പ് നടത്തിയത് ഷൊർണൂരിൽനിന്ന് മോഷ്ടിച്ച ഫോൺ വഴി

ഓട്ടോ ഡ്രൈവറെ ഫോണിലൂടെ കബളിപ്പിച്ച് 14,700 രൂപ തട്ടിയെടുത്തു; തട്ടിപ്പ് നടത്തിയത് ഷൊർണൂരിൽനിന്ന് മോഷ്ടിച്ച ഫോൺ വഴി

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച മൊബൈൽ ഫോൺ ഉപയോഗിച്ച് ചരക്ക് ഓട്ടോ ഡ്രൈവറെ...

ഏലൂരിൽ 11 കെവി വൈദ്യുതി ലൈൻ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുകളിലേക്ക് പൊട്ടിവീണു; ഒഴിവായത് വൻ ദുരന്തം

ഏലൂരിൽ 11 കെവി വൈദ്യുതി ലൈൻ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുകളിലേക്ക് പൊട്ടിവീണു; ഒഴിവായത് വൻ ദുരന്തം

കൊച്ചി: കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും പിന്നാലെ കൊച്ചി ഏലൂരിൽ 11 കെവി വൈദ്യുത ലൈൻ...