ഹോട്ടല്‍ റിസപ്ഷനിസ്റ്റിന്റെ കൊലപാതകം; കൊലയാളി കൊല്ലായില്‍ അജേഷ് അറസ്റ്റിലായി

Feb 25, 2022

തിരുവനന്തപുരം:തമ്പാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടി. നെടുമങ്ങാട് കല്ലിയോട് കൊല്ലായില്‍ അജീഷ് ഭവനില്‍ അജേഷ് (36) ആണ് അറസ്റ്റിലായത്. ഇയാള്‍ പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്നാണ് വിവരം.

വെള്ളിയാഴ്ച്ച രാവിലേയാണ് തലസ്ഥാനത്തെ നടുക്കിയ കൊലപാതകമുണ്ടായത്. തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പനെ മാരകായുധവുമായി എത്തിയ അജേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആറ്റിങ്ങല്‍ കോരാണിയില്‍ നേരത്തെ ഭാര്യയുടെ കാമുകനെ കുത്തി പരിക്കേല്പിച്ച കേസില്‍ പ്രതിയാണ് അജേഷ്. മൂന്ന് മാസം മുമ്പ് ലോഡ്ജിലെ ജീവനക്കാരനുമായി വാക്കുതര്‍ക്കം ഉണ്ടായിട്ടുണ്ട്. അടിപിടി കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. കൊലപാതകം നടന്ന സമയത്ത് ഇയാള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു.

cake tower new
LATEST NEWS
രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

കൊച്ചി: പ്രശസ്ത വൃക്ക രോ​ഗ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസഹജമായ...