വീട് നിർമ്മാണത്തിന് തറക്കല്ലിട്ടു

Aug 3, 2023

കേരള എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ പാവപെട്ടവർക്കായി വീടുകൾ നിർമ്മിച്ചു നൽകുന്നു. യൂണിയന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് സംസ്ഥാനത്താകെ 60 വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ, പുത്തൻനട വാർഡിലെ ഓടുതയിൽ വീട്ടിൽ സുധ – പ്രസാദ് ദമ്പതികൾക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. നിർമ്മാണത്തിന്റെ ഭാഗമായുള്ള ശിലാസ്ഥാപനം സിപിഐഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ അഡ്വ:വി.ജോയി നിർവ്വഹിച്ചു.

ജില്ലാ പ്രസിഡന്റ്‌ കെ.എം സക്കീർ അദ്ധ്യക്ഷനായ യോഗത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി സുനിൽകുമാർ, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാബോസ്, സിഐടിയു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര, ജില്ലാ സെക്രട്ടറി കെ.എ ബിജുരാജ്, ജില്ലാ സെക്രട്ടറിയേറ്റംഗം എം.രാജേഷ് എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
‘തോറ്റ് പോകുമ്പോള്‍ എന്തിനാണ് വെറുതെ നമ്മൾ ഡിപ്രഷനിലേക്ക് പോകുന്നത് ? ഈ ചിരിയൊക്കെ കണ്ട് യൂണിവേഴ്സ് ഇരിപ്പുണ്ട്’

‘തോറ്റ് പോകുമ്പോള്‍ എന്തിനാണ് വെറുതെ നമ്മൾ ഡിപ്രഷനിലേക്ക് പോകുന്നത് ? ഈ ചിരിയൊക്കെ കണ്ട് യൂണിവേഴ്സ് ഇരിപ്പുണ്ട്’

ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചാണ് ടി20 ലോകകപ്പ് അവസാനിച്ചത്. കളിയിലെ...

മകളുമായി സംസാരിച്ചതിന് ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

മകളുമായി സംസാരിച്ചതിന് ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

പാലക്കാട്: യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാഞ്ഞിരക്കടവ്...