വിശക്കുന്ന ഇന്ത്യ; ആഗോള പട്ടിണി സൂചികയില്‍ 101-ാം സ്ഥാനത്ത്

Oct 15, 2021

ആഗോള പട്ടിണി സൂചികയില്‍ നാണക്കേടിന്റെ റാങ്കിംഗ് കുറിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം പുറത്തു വന്ന റാങ്കിംഗില്‍ ഇന്ത്യ 101 ആം സ്ഥാനത്താണ്. പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും,. ശ്രീലങ്കയും അടക്കമുള്ള അയല്‍രാജ്യങ്ങളുടെയും ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളുടെയും പിന്നിലാണ് ഇന്ത്യ.

പോഷകാഹാരക്കുറവ്, കുട്ടികളിലെ വളർച്ചാ മുരടിപ്പ്, ഭാരക്കുറവ്, ശിശുമരണനിരക്ക് എന്നീ നാല് സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി പട്ടിക നിര്‍ണയിക്കുന്നത്.

2021ലെ പുതിയ പട്ടികയില്‍ 116 രാജ്യങ്ങളില്‍ ഇന്ത്യ 101-ാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ 94-ാം സ്ഥാനത്തു നിന്നാണ് ഇന്ത്യ 7 സ്ഥാനങ്ങള്‍ പിന്നോട്ട് പോയത് .വിശപ്പ് ഗുരുതരമായ 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉള്‍പ്പെടുന്നുണ്ട്. ചൈന, ബ്രസീല്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ പട്ടികയില്‍ ആദ്യ പതിനെട്ട് രാജ്യങ്ങളിലുള്‍പ്പെട്ടു. ഈ രാജ്യങ്ങളിലെ ആഗോള പട്ടിണി സൂചിക നിരക്ക് അഞ്ചാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2030നകം പട്ടിണി കുറയ്ക്കാന്‍ സാധിക്കാത്ത പട്ടികയില്‍ 47 രാജ്യങ്ങളാണ് ഉള്ളത്.

പാപ്പുവ ന്യൂഗിനിയ (102), അഫ്ഗാനിസ്ഥാന്‍ (103), നൈജീരിയ (104), കോംഗോ (105), മൊസാംബിക് (106), സിയേറ ലിയോണ്‍ (107), തിമോര്‍ ലെസ്തെ (108), ഹെയ്തി (109), ലൈബീരിയ (110), മഡഗാസ്‌കര്‍ (111), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (112), ഛാഡ് (113), സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് (114), യെമന്‍ (115), സോമാലിയ (116) എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ഇന്ത്യയെക്കാള്‍ പട്ടിണിയുള്ളത്.

ഇന്ത്യയുടെ അയല്‍രാജ്യങ്ങളെല്ലാം ഇന്ത്യയെക്കാള്‍ മുമ്പിലാണ്. പാക്കിസ്ഥാന്‍ 92 ആം സ്ഥാനത്തും, നേപ്പാള്‍ ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ 76ആം സ്ഥാനത്തുമാണ്. കഴിഞ്ഞവർഷം ഇന്ത്യ 94ാം സ്ഥാനത്തായിരുന്നു. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 107 രാജ്യങ്ങളുടെ പട്ടികയാണ്‌ കഴിഞ്ഞവർഷം പുറത്തുവിട്ടത്‌.

LATEST NEWS
കെ. രാധ (78) അന്തരിച്ചു

കെ. രാധ (78) അന്തരിച്ചു

ആറ്റിങ്ങൽ: തോട്ടവാരം കുരുവിള വീട്ടിൽ (വി.എസ്.ആർ.എ:156) പരേതനായ വി സദാനന്ദന്റെ സഹധർമ്മിണി കെ...

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ....