ഭർത്താവിന്റെ മരണവാർത്ത അറിഞ്ഞ് നിമിഷങ്ങൾക്കകം ഭാര്യയും മരിച്ചു

May 7, 2023

seena

കൊട്ടാരക്കര: ഗൃഹനാഥന്റെ മരണവാർത്ത അറിഞ്ഞ് നിമിഷങ്ങൾക്കകം ഭാര്യ മരിച്ചു. പ്ലാപ്പള്ളി കാക്കത്താനം ബിന്ദു ബംഗ്ലാവിൽ രവീന്ദ്രൻ പിള്ള, ലളിതാംബിക എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്. ഇരുവരും മാത്രമായിരുന്നു താമസം. വീട്ടിലെ സഹായങ്ങൾക്കായി നിന്നിരുന്ന സ്ത്രീ ഇന്നലെ രാവിലെ വന്നപ്പോഴാണ് കുളിമുറിയിൽ രവീന്ദ്രൻ പിള്ള മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ വിവരമറിഞ്ഞു നിമിഷങ്ങൾക്കകം ഭാര്യ ലളിതാംബികയും മരിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌ മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

മക്കൾ: ബിന്ദു, ബിനു, ബീനാ
മരുമക്കൾ: വേണുഗോപാൽ, കവിത, കൃഷ്ണകുമാർ

cake tower new
LATEST NEWS
‘റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം’; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി

‘റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം’; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി

ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി. റെയില്‍വേ ചെയ്തത് ഭരണപരമായ...