ഐ.ഡി.എസ്.എഫ്.എഫ്.കെ ഡിസംബര്‍ 9 മുതല്‍ 14 വരെ; ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 മുതല്‍

Nov 24, 2021

കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 13 മത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേള (IDSFFK) 2021 ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്ളക്സ് എസ്.എല്‍ സിനിമാസില്‍ നടക്കും. ഡിസംബര്‍ 4 ന് വൈകിട്ട് ആറു മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഒൗപചാരികമായ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കും.

ആറു ദിവസങ്ങളിലായി 200 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേളയിലേക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 ന് ഓണ്‍ലൈനായി ആരംഭിക്കും. idsffk.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയും പൊതുവിഭാഗത്തിലുള്ളവര്‍ക്ക് 400 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.
ഡോക്യൂമെന്ററികള്‍ക്കും ഹ്രസ്വചിത്രങ്ങള്‍ക്കും മാത്രമായി നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയാണ് ഐ.ഡി.എസ്.എഫ്.എഫ്.കെ.

ലോംഗ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങള്‍, ക്യാമ്പസ് ചിത്രങ്ങള്‍ എന്നിവയ്ക്കുള്ള മത്സരവിഭാഗം, ഫോക്കസ് വിഭാഗം മറ്റ് ക്യൂറേറ്റഡ് പാക്കേജുകള്‍ എന്നിവ അടക്കം 200 ഓളം ചിത്രങ്ങള്‍ ആണ് ഏരീസ് പ്ളക്സ് എസ് എല്‍ സിനിമാസിലെ നാല് സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. മത്സരേതര വിഭാഗത്തില്‍ തിരഞ്ഞെടുത്ത മലയാള ചിത്രങ്ങളുടെ പ്രദര്‍ശനവുമുണ്ടായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തകര്‍ മേളയില്‍ പങ്കെടുക്കും. മേളയോടനുബന്ധിച്ച് മീറ്റ് ദി ഡയറക്ടര്‍, ഫേസ് ടു ഫേസ് എന്നീ പരിപാടികളും ഉണ്ടായിരിക്കും.

കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം ഐ.ഡി.എസ്.എഫ്.എഫ്.കെ നടത്താന്‍ കഴിഞ്ഞിരുന്നില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിശ്ചലമായ ചലച്ചിത്രമേളകള്‍ വീണ്ടും ഉണര്‍വിലേക്കത്തെുന്ന വേദി കൂടിയാകും പതിമൂന്നാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ.

LATEST NEWS
ഏലൂരില്‍ അണ പൊട്ടി ജനരോഷം, ചീഞ്ഞ മീനുകള്‍ മലിനീകരണ നിയന്ത്രണ ഓഫീസിലേക്ക് എറിഞ്ഞ് കര്‍ഷകര്‍

ഏലൂരില്‍ അണ പൊട്ടി ജനരോഷം, ചീഞ്ഞ മീനുകള്‍ മലിനീകരണ നിയന്ത്രണ ഓഫീസിലേക്ക് എറിഞ്ഞ് കര്‍ഷകര്‍

കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും...

അച്ഛന്റെ ഓട്ടോ ഓടിക്കാനെത്തി; എട്ടു മാസമായി ഒന്നിച്ച്: മായാ മുരളിയെ കൊലപ്പെടുത്തി മുങ്ങിയ സുഹൃത്ത് അറസ്റ്റിൽ

അച്ഛന്റെ ഓട്ടോ ഓടിക്കാനെത്തി; എട്ടു മാസമായി ഒന്നിച്ച്: മായാ മുരളിയെ കൊലപ്പെടുത്തി മുങ്ങിയ സുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: പേരൂർക്കട ഹാർവിപുരം സ്വദേശിനി മായാമുരളി (37) കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. മായ...