ചലച്ചിത്ര വസന്തത്തിനായി ഗോവ ഒരുങ്ങുന്നു; ഐഎഫ്എഫ്‌ഐയിലെ പ്രധാന ചിത്രങ്ങളും വേദികളും അറിയാം

Nov 11, 2023

seena

സ്ഥലകാലങ്ങളെ ദൃശ്യങ്ങളിലൂടെ അടയാളപ്പെടുത്തി കാലാതീതമായ മാസ്റ്റര്‍പീസുകളെ ആഗോളവത്ക്കരിക്കുകയാണ് ഓരോ ചലച്ചിത്രോത്സവങ്ങളും ചെയ്യുന്നത്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ സുന്ദരഭൂമിയായ ഗോവ വീണ്ടും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി ഒരുങ്ങുമ്പോള്‍ ചലച്ചിത്രാസ്വാദകരെ കാത്തിരിക്കുന്നത് സിനിമാറ്റിക് അനുഭവങ്ങളുടെ വലിയ സര്‍പ്രൈസുകളാണ്. ഗോവയില്‍ ഈ മാസം 20 മുതല്‍ 28 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ഗോവയിലെ ഐഎഫ്എഫ്‌ഐ വേദികളേയും പ്രദര്‍ശിപ്പിക്കുന്ന പ്രധാന സിനിമകളെയും കുറിച്ച് അറിയാം.

ഓരോ സിനിമയും നല്ല വേദികളേയും മികച്ച പ്രേക്ഷകരേയും അര്‍ഹിക്കുന്നതിനാല്‍ തന്നെ ഐഎഫ്എഫ്‌ഐയ്ക്ക് എത്തുന്ന മാസ്റ്റര്‍പീസുകളുടെ വേദികള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഐഎന്‍ഒഎക്‌സ് പഞ്ചിം, മാക്വുനെസ് പാലസ്, ഐഎന്‍ഒഎക്‌സ് പോര്‍വോറിം, Z സ്വകയര്‍ സാമ്രാട്ട് അശോക് മുതലായവയാണ് 270 മികച്ച ചിത്രങ്ങളുടെ വേദികള്‍.

ഉദ്ഘാടന ചിത്രവും സമാപന ചിത്രവും

ബ്രിട്ടീഷ് സംവിധായകന്‍ സ്റ്റുവേര്‍ട്ട് ഗാറ്റ് സംവിധാനം ചെയ്ത ക്യാചിങ് ഡസ്റ്റാണ് ഇത്തവണത്തെ ഉദ്ഘാടന ചിത്രം. നൂറി ബില്‍ജ് സെലാന്‍ സംവിധാനം ചെയ്ത എബൗട്ട് ഡ്രൈ ഗ്രാസസ് മിഡ്‌ഫെസ്റ്റ് ചിത്രമാകും. അമേരിക്കന്‍ സംവിധായകന്‍ റോബര്‍ട്ട് കൊളോഡ്‌നിയുടെ ബയോപിക് ആയ ദി ഫെതര്‍വെയ്റ്റാണ് സമാപന ചിത്രം. മലയാള ചിത്രം ആട്ടമാണ് പനോരമയിലെ ഉദ്ഘാടന ചിത്രം.

cake tower new
LATEST NEWS
‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...