കിളിമാനൂർ: ആരൂർ ഗവ.എൽ. പി.എസിന് എസ്.എസ്.കെ.യുടെ ‘സ്റ്റാഴ്സ് പദ്ധതി’ പ്രകാരം പ്രീ – പ്രൈമറി ശാക്തീകരണത്തിനായി അനുവദിക്കപ്പെട്ട 10 ലക്ഷം രൂപയുടെ ‘വർണ്ണക്കൂടാര’ത്തിന്റെ’ നിർമ്മാണ ഉദ്ഘാടനം ആറ്റിങ്ങൽ എം.എൽ. എ ഒ.എസ് അംബിക നിർവഹിച്ചു.
കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപിക അമരീനാഥ് ആർ. ജി സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ, വൈസ് പ്രസിഡന്റ് കുമാരി കെ. ഗിരിജ, വാർഡ് മെമ്പർ എ. മുരളീധരൻ, പി.ടി.എ പ്രസിഡന്റ് ശാലു, എസ് .എസ്. ആർ ആർ അംഗം ശശിധരൻ, കിളിമാനൂർ ബി ആർ സി യിലെ സി.ആർ. സി സിമാരായ ഷീബ കെ,
ഡി. ദിവ്യാദാസ്, സ്റ്റാഫ് സെക്രട്ടറി മിനി. വി ആർ തുടങ്ങിയവർ പങ്കെടുത്തു.