വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള കെ റ്റി സി റ്റി ഹോസ്പിറ്റലിൽ കാത്ത് ലാബ്, ബി എസ് സി എം എൽ ടി കോഴ്സ്, പുതിയ ബ്ലോക്കുകൾ, അധ്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവയുടെ ഉദ്ഘാടനം നാളെ രാവിലെ 9 മണിയ്ക്ക് നടക്കും. കാത്ത് ലാബ്, ബി എസ് സി എം എൽ ടി കോഴ്സ് എന്നിവയുടെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിയ്ക്കും.
ഒപ്പം പുതിയ ബ്ലോക്കുകളുടെയും ഓപ്പറേഷൻ തിയേറ്ററുകളുടെയും ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും നിർവഹിയ്ക്കും. ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക അധ്യക്ഷയാകും. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ മറ്റു പ്രമുഖരും പങ്കെടുക്കും.

















