ചിറയിൻകീഴ് സീഡ് സൊസൈറ്റിയുടെ ഉദ്ഘാടനവും ഇരു ചക്രവാഹനങ്ങളുടെ വിതരണവും നടന്നു

Jul 8, 2024

seena

ചിറയിൻകീഴ് സീഡ് സൊസൈറ്റിയുടെ ഉദ്ഘാടനവും 50 ശതമാനം സാമ്പത്തിക സഹായത്തോടെ വനിതകൾക്കുള്ള ഇരു ചക്രവാഹനങ്ങളുടെ വിതരണവും നടന്നു.
ചിറയിൻകീഴ് സീഡ് സൊസൈറ്റിയുടെ ഓഫീസിന്റെ ഉദ്ഘാടനവും ഇരുചക്രവാഹനങ്ങളുടെ വിതരണ ഉദ്ഘാടനവും ബഹുമാന്യയായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീമതി ശൈലജ ബീഗം നിർവഹിച്ചു. പ്രമോട്ടർമാർക്കുള്ള ഓണറേറിയം വിതരണം സീഡിന്റെ തിരുവനന്തപുരം ജില്ലാ കോഡിനേറ്റർ രജിത ആചാര്യ നിർവഹിച്ചു. ചിറയിൻകീഴ് സീഡ് പ്രസിഡന്റ് ശ്രീമതി ഉഷ അനിതകുമാർ അധ്യക്ഷം വഹിച്ച ചടങ്ങിൽ സീഡിന്റെ സെക്രട്ടറി ശ്രീമതി ശ്രീകല സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീമതി ജയശ്രീ പി സി, ചിറയിൻകീഴ് സീഡിന്റെ വൈസ് പ്രസിഡന്റ് ശ്രീമതി വീണ സൂനു, ചിറയിൻകീഴ് സീഡിന്റെ ജോയിൻ സെക്രട്ടറി ശ്രീമതി അജിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ട്രഷറർ സുനിതാ രാജ് നന്ദി അറിയിച്ചു.

cake tower new
LATEST NEWS
ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

കല്ലമ്പലം: ചിട്ടിപ്പണം നഷ്ടപ്പെട്ട വിവരം മറച്ചുവെക്കാൻ കള്ളക്കഥ മെനഞ്ഞ് പൊലീസിന് വ്യാജമൊഴി നൽകിയ...

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി....