തൃശൂർ: നിക്ഷേപത്തിന്റെ മറവിൽ തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ. പലിശയില്ലാ ലോണായി 1450 കോടിയോളം നൽകിയത് കടലാസ് കമ്പനികൾക്കാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി 34 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. തട്ടിപ്പിൽ സൊസൈറ്റി ചെയർമാൻ സോജൻ അവറാച്ചൻ, സിനിമാ നിർമാതാവ് അജിത് വിനായക, വഡോദര സ്വദേശി യതിൻ ഗുപ്ത എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ചെളിയില്‍ ആഴ്ന്ന് മണിക്കൂറുകള്‍, അത്ഭുതമായി 97കാരിയുടെ അതിജീവനം
കഠ്മണ്ഡു: പ്രളയക്കെടുതിയുടെ അതീജീവനത്തിന്റെ പ്രതീകമാണ് നേപ്പാളിലെ ദേവിഘട്ട് സ്വദേശിയായ 97കാരി ഗുണ...
















