ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് 357 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം. വിരാട് കോഹ്ലിയുടേയും കെഎല്‍ രാഹുലിന്റേയും തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ 50 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മികവിലാണ് ഇന്ത്യ 356 റണ്‍സിലെത്തിയത്. റിസര്‍വ്വ് ഡേയായ തിങ്കളാഴ്ച്ച പാകിസ്ഥാന ഇന്ത്യയുടെ ഒരു വിക്കറ്റ് പോലും നേടാനായില്ല.
ഇന്ത്യയ്ക്കായി വിരാട് കോഹ്ലി 94 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം വിരാട് കോഹ്ലി പുറത്താകാതെ 122 റണ്‍സ്് നേടി. കോഹ്ലിയും 47ാം ഏകദിന സെഞ്ച്വറിയും 77ാം അന്താരാഷ്ട്ര സെഞ്ച്വറിയുമാണിത്.

















