ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടി20 പോരാട്ടം ഇന്ന്. പരമ്പര നേടിയ ഇന്ത്യ ടീമില്‍ പരീക്ഷണങ്ങള്‍ ഇറര്രാനും സാധ്യതയുണ്ട്. അവസരം ലഭിക്കാത്തവരെ ഇറക്കി കളിപ്പിക്കാനാകും ഇന്ത്യ ഒരുപക്ഷേ മുതിരുന്നത്. 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3-1നു ഉറപ്പിച്ചാണ് ഇന്ന് കളത്തിലേക്ക് ഇറങ്ങുന്നത്.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് ഏഴ് മുതലാണ് മത്സരം നടക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും ഇറങ്ങിയേക്കും. താരത്തിന്റെ തിരിച്ചു വരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് നിര്‍ണായക 15 റണ്‍സ് ജയം സമ്മാനിച്ചത് ശിവം ദുബെ, ഹര്‍ഷിത് റാണ എന്നിവരായിരുന്നു. കഴിഞ്ഞ പോരാട്ടത്തില്‍ ഇംഗ്ലീഷ് ഓപ്പണിങ് സഖ്യം ക്ലിക്കായെങ്കിലും പിന്നീട് വന്നവര്‍ നിരാശപ്പെടുത്തിയത് തോല്‍വിക്ക് ആക്കം കൂട്ടുകയായിരുന്നു.