കല്ലമ്പലം: മോട്ടോർ റൈഡേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ‘റോഡ് ടു റെക്കോർഡ്സ്’ ഇവന്റിൽ കന്യാകുമാരി മുതൽ കാത്നി വരെ 2098 കിലോമീറ്റർ 83 മണിക്കൂർ കൊണ്ട് 6 സംസ്ഥാനങ്ങൾ താണ്ടിയാണ് യൂസഫ് ഇന്ത്യ ബുക്ക് ഓഫ് റോക്കോർഡ്സിൽ ഇടം നേടിയത്.
സെപ്റ്റംബർ 4 ന് രാവിലെ 7 മണിയ്ക്ക് യൂസഫ് ഉൾപ്പടെ 21പേരാണ് കന്യാകുമാരിയിൽ നിന്ന് യാത്ര ആരംഭിച്ചത്. സെപ്റ്റംബർ 7 ന് വൈകിട്ട് 6 മണിയ്ക്ക് മധ്യപ്രദേശിലെ കത്നിയിൽ എത്തിചേർന്നു. ഹീറോ എക്സ്പ്ലസ് ബൈക്കിൽ ആയിരുന്നു റൈഡ്. കാട്ടുപുതുശ്ശേരി തോളൂർ സ്വദേശിയായ റൈഡർ മുഹമ്മദ് യൂസഫ് നിരവധി തവണ ബൈക്കിൽ ഓൾ ഇന്ത്യ ട്രിപ്പ് നടത്തിയിട്ടുണ്ട്.


















