ഒന്നര വയസിൽ ഇരട്ട റെക്കോർഡ് നേട്ടവുമായി ധ്വനി അശ്വത്

May 19, 2023

seena

ആറ്റിങ്ങൽ: ഒന്നര വയസിൽ റെക്കോർഡ് നേട്ടവുമായി ധ്വനി അശ്വത്. ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിലും കലാംസ് വേൾഡ് റെക്കോർഡ്സിലും ഇടം പിടിച്ചിരിക്കുകയാണ് ആറ്റിങ്ങൽ അയിലം ശിവശക്തിയിലെ ഈ കൊച്ചു മിടുക്കി. പലതരം ഗാഡ്ജെറ്റ്സ്, വാഹനങ്ങൾ, മൃഗങ്ങൾ, പക്ഷികൾ, പഴങ്ങൾ, പച്ചക്കറികൾ, ശരീര ഭാഗങ്ങൾ, ഹോം അപ്ലയൻസസ്‌, അക്വാട്ടിക് ആനിമൽസ്, സ്റ്റേഷനറി ഐറ്റംസ് എന്നിങ്ങനെ 130 ൽ അധികം വസ്തുക്കൾ തിരിച്ചറിഞ്ഞാണ് ഒന്നര വയസുകാരി റെക്കോർഡ് നേട്ടം കൈവരിച്ചത്. കല്ലറ മുതുവിള വിളയിൽ വീട്ടിൽ അശ്വത് സുരേഷിന്റെയും (ഇന്ത്യൻ എയർ ഫോഴ്സ്) അയിലം സ്വദേശിനി മഞ്ജു മനോഹരന്റെയും(കേരള യൂണിവേഴ്സിറ്റി റിസർച്ച് സ്കോളർ)
മകളാണ് ധ്വനി അശ്വത്.

cake tower new
LATEST NEWS
‘മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം’; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

‘മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം’; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

കൊച്ചി: വിമാന സർവീസുകൾ മുടങ്ങിയതിന് പിന്നാലെ കൊച്ചിയിൽ മോശം കാലാവസ്ഥയാണെന്ന് കാണിച്ച്...