ചോക്കിൽ രൂപം തീർത്ത് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി അനന്തു എസ് കുമാർ

Nov 21, 2021

ഇളമ്പ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിയും അയിലം മടത്ത് വിളാകം വീട്ടിൽ കെ.ശ്രീകുമാറിൻ്റെയും രേഖ ശ്രീകുമാറിൻ്റെയും മകനുമായ അനന്തു.എസ്.കുമാർ ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടി. 5mm നീളവും 3mm വീതിയുമുള്ള ഏറ്റവും ചെറിയ മേശയും 2mm നീളവും 2mm വീതിയുമുള്ള ഏറ്റവും ചെറിയ കസേരയും 16 മിനിറ്റും 29 സെക്കൻ്റും കൊണ്ട് ചോക്കിൽ നിർമ്മിച്ചാണ് ഈ റെക്കോർഡിന് അർഹനായത്.

LATEST NEWS