ഇന്ദിരാഗാന്ധിയുടെ ജന്മദിന അനുസ്മരണം നടത്തി കോണ്‍ഗ്രസ് അഴൂര്‍ മണ്ഡലം കമ്മിറ്റി

Nov 19, 2021

അഴൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 104-ാം ജന്മദിനത്തില്‍ കോണ്‍ഗ്രസ് അഴൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുങ്ങുഴി ജംഗ്‌ഷനില്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ബിജു ശ്രീധര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കളായ വി.കെ. ശശിധരന്‍,ജി.സുരേന്ദ്രന്‍, മാടന്‍വിള നൗഷാദ്, അഴൂര്‍ വിജയന്‍, എ.ആര്‍.നിസാര്‍, ചന്ദ്രബാബു, പ്രജി തെറ്റിച്ചിറ, കുമാര്‍ കോളിച്ചിറ, പ്രേം സിത്താര്‍, സോനു അഴൂര്‍, ബോസ് തുടങ്ങിയവര്‍ സംസാരിച്ചു.

LATEST NEWS
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികള്‍ റിമാന്‍ഡില്‍; കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികള്‍ റിമാന്‍ഡില്‍; കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച

കൊല്ലം: ഓയൂരില്‍നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പ്രതികളെയും ഈ മാസം...