തൃശൂര്‍: അട്ടപ്പാടിയില്‍ കാലില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടിയെ തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു ചികിത്സ തുടങ്ങി. ഈ കരടിയുടെ പാദത്തില്‍ ആന ചവിട്ടുകയായിരുന്നു എന്ന് സമീപവാസികള്‍ പറഞ്ഞു.
പിന്‍കാലിനാണ് പരിക്കെന്ന് മൃഗശാല അധികൃതര്‍ സ്ഥിരീകരിച്ചു. ഒരു ടീം ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ നല്‍കുന്നത്. കരിടിക്ക് മറ്റ് ശാരീരിക അവശതകളില്ലെന്ന് മൃഗശാല ഡയറക്ടര്‍ കെ.കെ.സുനില്‍കുമാര്‍ അറിയിച്ചു. ആഹാരവും കഴിക്കുന്നുണ്ട്. വനംവകുപ്പിന്റെ അഗളി, പുതൂര്‍ ആര്‍ആര്‍ടി ടീമുകള്‍ ചേര്‍ന്നാണ് കരടിയെ കൂടുവച്ച് പിടികൂടിയത്.