പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടി മൂന്ന് പൊലീസുകാർക്ക് പരിക്ക്
കൊല്ലം: കരുനാഗപ്പള്ളിയിൽ പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടി മൂന്ന് പൊലീസുകാർക്ക് പരിക്ക്. രണ്ട് വനിതാ പൊലീസുകാർക്കും എഎസ്ഐയ്ക്കും ആണ് പരിക്കേറ്റത്. ചവറ സ്റ്റേഷനിലെ പൊലീസുകാരായ കീർത്തന, ആര്യ, തെക്കുംഭാഗം സ്റ്റേഷനിലെ എഎസ്ഐ ഹരിലാൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

















