ഇന്‍സ്റ്റഗ്രാം വഴി പരിചയം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു, മൂന്ന് പേര്‍ അറസ്റ്റില്‍

Apr 8, 2024

തിരുവനന്തപുരം: കിളിമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. പ്രതികളെ കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ഉപദ്രവിച്ചെന്നാണ് മൊഴി. ഇന്നലെ രാത്രിയായിരുന്നു സംഭവം.

പതിനേഴുകാരിയെ വര്‍ക്കല വെണ്‍കുളം സ്വദേശിയായ മൂന്നു പേർ ചേര്‍ന്ന് രാത്രി വീട്ടിലെത്തി പുറത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അതിനുശേഷം പെണ്‍കുട്ടിയെ ഇവര്‍ ഉപദ്രവിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ എടുത്തതായി കിളിമാനൂര്‍ പൊലീസ് പറഞ്ഞു.

LATEST NEWS
എസ് കെ എ ടി ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ്: ആദ്യദിനത്തിൽ ആറ്റിങ്ങൽ കരാട്ടെ ക്ലബ് മുന്നിൽ

എസ് കെ എ ടി ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ്: ആദ്യദിനത്തിൽ ആറ്റിങ്ങൽ കരാട്ടെ ക്ലബ് മുന്നിൽ

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം...