സൈനികരെ അപകീര്‍ത്തിപ്പെടുത്തി ഫേസ് ബുക്കിൽ കമൻ്റിട്ട സപ്ലൈകോ ജീവനക്കാരന് സസ്പെന്‍ഷന്‍

Dec 16, 2022

seena

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ സൈനികരെ നായ്ക്കളോട് ഉപമിച്ച് കമൻ്റിട്ട സപ്ലൈകോ ജീവനക്കാരന് സസ്‌പെൻഷൻ. സപ്ലൈകോ തിരുവനന്തപുരം മേഖലാ ഓഫീസിൽ ജോലി ചെയ്യുന്ന ടി. സുജയ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.

നാലാഴ്ച മുമ്പാണ് സുജയ കുമാർ മറ്റൊരാളുടെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ സൈനികരെ അപമാനിച്ചു കൊണ്ട് കമന്‍റിട്ടത്. കഴിഞ്ഞ ദിവസം ഈ കമന്‍റിന്‍റെ സ്ക്രീൻ ഷോട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, സൈനികരെ അപമാനിച്ചയാള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ, സൈനികർ അടക്കമുള്ളവരും ശക്തമായ പ്രതിഷേധവും പരാതിയുമായി രംഗത്ത് എത്തി. തുടർന്നാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ സുജയ് കുമാര്‍ മാപ്പ് പറഞ്ഞിരുന്നു. 

cake tower new
LATEST NEWS
രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

തിരുവനന്തപുരം: ചിറയിൻകീഴിൽ ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും...