ആറ്റിങ്ങൽ: ആറ്റിങ്ങൽ പോലീസിന്റെ അനാവശ്യ ഇടപെടലിലും പെരുമാറ്റത്തിനും എതിരെ ഐ. എൻ. റ്റി. യു. സി കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി. വൈ. എസ്. പി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഐ. എൻ. റ്റി. യു. സി സീനിയർ ദേശിയ സെക്രട്ടറി കെ. സുരേഷ് ബാബു ധർണ ഉദ്ഘാടനം ചെയ്തു. അപക്വമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ചില പോലീസ് ഉദ്യോഗസ്ഥൻമാർ പോലീസിന്റെ സൽപ്പേരിന് കളങ്കം ചാർത്തുമെന്നു മാത്രമല്ല ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാനും ഇടയാക്കുമെന്ന് ഉദ്ഘാടന വേളയിൽ സുരേഷ് ബാബു പറഞ്ഞു .
ആറ്റിങ്ങൽ സി. ഐ യും, ട്രാഫിക് എസ്. ഐ യും ഈ സ്ഥാനത്ത് ഇരിക്കാൻ യോഗ്യരല്ല എന്നും ഈ രണ്ടു ഉദ്യോഗസ്ഥൻമാരെയും സ്ഥലം മാറ്റി അന്വേഷണം നടത്തുന്നത് ആണ് അഭികാമ്യം എന്നും അദ്ദേഹം സൂചിപ്പിച്ചു. ആഹ്ളാദ പ്രകടനം കലക്കാൻ സി. ഐ യ്ക്ക് നിർദ്ദേശം കൊടുത്തത് ആരാണെന്ന് പോലീസ് വെളിപ്പെടുത്തണമെന്ന് ധർണ്ണയ്ക്ക് നേതൃത്വം നൽകിയ ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ സൂചിപ്പിച്ചു.
ഡി. സി. സി ഭാരവാഹികളായ ചെറുവയ്ക്കൽ പദ്മകുമാർ, വക്കം സുകുമാരൻ, കുരിപ്പുഴ വിജയൻ, ജെ. ശശി, ആറ്റിങ്ങൽ സുരേഷ്, സമരസമിതി ചെയർമാൻ മണനാക്കു ഷിഹാബുദീൻ, ജനറൽ കൺവീനർ എസ്. ശ്രീരംഗൻ, എസ്. ഓമനക്കുട്ടൻ, ശാസ്തവട്ടം രാജേന്ദ്രൻ, ചെറുനാരകംകോട് ജോണി, ചീറാണിക്കര ബാബു എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ കിഴക്കേനാലുമുക്കിൽ നിന്നും ആരംഭിച്ച മാർച്ചിൽ നുറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു.യു. പ്രകാശ്, സലിം പാണന്റെ മുക്ക്,ആർ. വിജയകുമാർ,ആലംകോട് സഫീർ, കെ. കൃഷ്ണ മൂർത്തി, നാസ് പാലാംകോണം, കോരാണി ലാൽ ,ജമാൽ പാലാംകോണം, എസ്. സു ദർശനൻ പിള്ള, അൻസർ പെരുംകുളം, വക്കം സുധ, ചിലമ്പിൽ സുരേഷ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

















