തകര്‍പ്പന്‍ തുടക്കത്തിനു ശേഷം കൊല്‍ക്കത്ത തകര്‍ന്നു; ചെന്നൈക്ക് നാലാം കിരീടം

Oct 15, 2021

നാലാം തവണയും ഐ പി എൽ കിരീടം നേടി ചെന്നൈ സൂപ്പർ കിംഗ്സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് കീഴടക്കിയാണ് ധോനിയും സംഘവും കിരീടം ചൂടിയത്. ചെന്നൈ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത ഒമ്പത് വിക്കറ്റിന് 165 റൺസിൽ ഒതുങ്ങി. ബാറ്റിംഗിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഫാഫ് ഡുപ്ലെസിസാണ് ചെന്നൈയുടെ വിജയതാരം.

സ്കോർ:
ചെന്നൈ: 192/3 (20)
കൊൽക്കത്ത: 165/9 (20)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഫാഫ് ഡുപ്ലെസിസിൻ്റെ(59 പന്തിൽ പുറത്താകാതെ 86) ബാറ്റിംഗ് കരുത്തിലാണ് കൂറ്റൻ സ്കോർ കണ്ടെത്തിയത്‌. ഒന്നാം വിക്കറ്റിൽ ഋതുരാജ് ഗെയ്ക്ക് വാദുമായി ചേർന്ന് 61 റൺസ് കൂട്ടിച്ചേർത്ത ഡുപ്ലെസിസിന് റോബിൻ ഉത്തപ്പ(15 പന്തിൽ 31), മോയിൻ അലി (20 പന്തിൽ 37) എന്നിവരും മികച്ച പിന്തുണ നൽകി.

കൊൽക്കത്തയ്ക്ക് പ്രതീക്ഷയേകുന്ന തുടക്കമാണ് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും വെങ്കിടേഷ് അയ്യരും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 91 റൺസ് ചേർത്തു. എന്നാൽ വെങ്കിടേഷ് അയ്യരെ(32 പന്തിൽ 50 ) പുറത്താക്കി ചെന്നൈ കളിയിലേയ്ക്ക് തിരികെയെത്തി. അർദ്ധ സെഞ്ച്വറി നേടിയയുടൻ ഗില്ലും(43 പന്തിൽ 51) പുറത്തായി. പിന്നാലെയെത്തിയവരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ ചെന്നൈ ബൗളർമാർ മടക്കി. ഒടുവിൽ കൊൽക്കത്തയുടെ ഇന്നിംഗ്സ് 165 റൺസിൽ അവസാനിച്ചു. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ പോലുമെത്താതിരുന്ന ധോനിക്കും സംഘത്തിനുമിത് നാലാം കിരീടനേട്ടം. ചെന്നൈയ്ക്കായി ഷർദുൽ ഠാക്കൂർ മൂന്നും ഹേസൽവുഡ്,ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

LATEST NEWS
കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ...