സംവരണ അട്ടിമറി ആവർത്തിക്കപ്പെടുന്നത് ആശങ്കാജനകം: വിസ്ഡം

Aug 21, 2022

seena

തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാഭ്യാസ പ്രവേശനങ്ങളിലും, ഉദ്യോഗ നിയമനങ്ങളിലും സംവരണ തത്വങ്ങൾ അട്ടിമറിക്കപ്പെടുന്നത് തടയിടാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ജന ജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു.

‘സദാചാരം, സമൂഹം, പുരോഗമനം’ എന്ന പ്രമേയത്തിലാണ് ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചത്.

പുരോഗമന സമൂഹം എന്ന് പറയുമ്പോഴും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ആസൂത്രിതമായി അവഗണിക്കുകയും അർഹതപ്പെട്ടത് നൽകാതിരിക്കുകയും ചെയ്യുക എന്നത് വലിയ അപരാധമാണെന്നും ജനജാഗ്രതാ സദസ്സ് വിലയിരുത്തി.

സംസ്ഥാന സെക്രട്ടറി ഹുസൈൻ കാവനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ അബ്ദുള്ള കേശവദാസപുരം അധ്യക്ഷനായി. യു.മുഹമ്മദ്‌ മദനി മുഖ്യപ്രഭാഷണം നടത്തി. ജാബിർ നന്മണ്ട പ്രമേയം അവതരിപ്പിച്ചു. വിസ്‌ഡം ജില്ലാ ജോയിന്റ് സെക്രട്ടറി നസീർ മുള്ളിക്കാട് സ്വാഗതവും വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ്‌ താഹ പാലാംകോണം നന്ദിയും പറഞ്ഞു.

cake tower new
LATEST NEWS
അങ്കമാലിയില്‍ യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍; നാടുവിട്ടത് രണ്ടുദിവസം മുന്‍പ്, അന്വേഷണം

അങ്കമാലിയില്‍ യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍; നാടുവിട്ടത് രണ്ടുദിവസം മുന്‍പ്, അന്വേഷണം

കൊച്ചി: അങ്കമാലിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍. കൊല്ലം വളവത്തുങ്കല്‍...