ആറ്റിങ്ങൽ ഐടിഐയിൽ പുതിയ വർക്ക്ഷോപ്പ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി

Aug 12, 2023

seena

ആറ്റിങ്ങൽ ഐടിഐയിൽ ഒരു കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ കാർപെന്റർ, പ്ലംബർ ട്രേടുകളിലേക്കുള്ള പുതിയ വർക്ക്ഷോപ്പ് മന്ദിരത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ആറ്റിങ്ങൽ നിയോജക മണ്ഡലം എംഎൽഎ ഒ.എസ്. അംബിക അധ്യക്ഷത വഹിച്ചു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ വീണ മാധവൻ ഐഎഎസ് സ്വാഗതം ആശംസിച്ചു.

ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ്. കുമാരി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, അഡീഷണൽ ഡയറക്ടർ സുജാത, ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് ഷമ്മി ബേക്കർ, പിടിഎ പ്രസിഡന്റ് അയന്തി ശ്രീകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ ആറ്റിങ്ങൽ ഐടിഐ പ്രിൻസിപ്പാൾ അനിൽകുമാർ നന്ദി രേഖപ്പെടുത്തി.

cake tower new
LATEST NEWS
വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുപിഎസ്ടിറാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല...