പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഐ.ടി.ഐ. വിദ്യാർഥി മരിച്ചു

Jan 11, 2025

പാങ്ങോട് സ്‌കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ച് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഐ.ടി.ഐ. വിദ്യാർഥി മരിച്ചു. പാങ്ങോട് കൊച്ചുളിയൻകോട് തേമ്പാമൂട് വീട്ടിൽ മുഹമ്മദ്-ജാസ്മിൻ ദമ്പതിമാരുടെ മകൻ അഫ്‌സൽ (19) ആണ് മരിച്ചത്.
ചുള്ളിമാനൂർ ഐ.ടി.ഐ.യിലെ വിദ്യാർഥിയാണ്. ബുധനാഴ്ച രാവിലെ പാലോട് നെടുമങ്ങാട് റോഡിൽ ചുള്ളിമാനൂരിനുസമീപം മഞ്ഞക്കോട്ടുമല വളവിലാണ് സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് തിരുവന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരിച്ചു. സഹോദരങ്ങൾ: മുഹമ്മദ്‌ റാഫി, ആസിയ, ആമിന.

LATEST NEWS
നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം ഇന്ന്

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ...