ആറ്റിങ്ങൽ: ഉത്തർപ്രദേശിലെ ഖൊരക്പൂരിൽ വച്ചു നടന്ന ദേശീയ ജൂനിയർ ത്രോബോൾ മത്സരത്തിൽ വെങ്കല മെഡലോടെ ചരിത്ര വിജയം നേടിയ കേരള ടീമിലെ അംഗമാണ് ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ. ഇലക്ട്രോപ്ലേറ്റർ ട്രേഡിലെ വിദ്യാർത്ഥിനിയായ ദേവേന്ദു. കേരളം ആദ്യമായാണ് ദേശീയ ജൂനിയർ ത്രോബോൾ പെൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ മെഡൽ നേടുന്നത്. ദേവേന്ദു മാത്രമാണ് തിരുവനനന്തപുരം ജില്ലയിൽ നിന്നും ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നെടുമങ്ങാട് ഇരിഞ്ചയം തിരുവാതിര ഭവനിൽ ഷിബുവിന്റെയും ദിവ്യയുടെയും മകളാണ്.

കെ എസ് ആർ ടി സി യിൽ യാത്രയയപ്പും അവാർഡ് ദാനവും നടന്നു
കെ എസ് ആർ ടി സി ആറ്റിങ്ങൽ ഡിപ്പോയിൽ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർകേഴ്സ് യൂണിയന്റെ...