ആറ്റിങ്ങല്‍: ഗവ.ഐ.ടി.ഐ.യിലെ വിവിധ ട്രേഡുകളില്‍ പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളില്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ 28 ന് രേഖകളുമായി ഐ.ടി.ഐ.യില്‍ ഹാജരാകണം.
കാര്‍പെന്റര്‍, വെല്‍ഡര്‍ എന്നീ നോണ്‍ മെട്രിക് ട്രേഡുകളില്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകളിലും ഒഴിവുണ്ട്. താല്പര്യമുള്ള പെണ്‍കുട്ടികള്‍ ടി.സി, അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം 28 ന് ഐ.ടി.ഐ.യില്‍ നേരിട്ട് ഹാജരാകണം.