ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ. റഡ് റിബൺ ക്ലബ്ബിന്റെയും നാഷണൽ സർവ്വീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ പ്രിൻസിപ്പൽ സുധാ ശങ്കർ ഉദ്ഘാടനം ചെയ്തു. റിട്ട. മെഡിക്കൽ ഓഫീസർ ഡോ.അഫ്ത്താബ് ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം ഓഫീസർ ഹരികൃഷ്ണൻ സ്വാഗതവും വോളണ്ടിയർ നിരഞ്ജൻ കൃതഞ്ജതയും രേഖപ്പെടുത്തി. വൈസ് പ്രിൻസിപ്പൽ വികാസ്, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ ശിവപ്രസാദ്, റീജ, സതി, ജയരാജ്, സ്റ്റാഫ് സെക്രട്ടറി സാജിദ് തുടങ്ങിയവർ സംസാരിച്ചു.
ഹോട്ടലിൽ നിന്നുകിട്ടിയ ഉഴുന്നുവടയിൽ ബ്ലേഡ്; ഹോട്ടൽ അടപ്പിച്ചു
തിരുവനന്തപുരം വെൺപാലവട്ടത്ത് ഹോട്ടലിൽ നിന്ന് വാങ്ങിയ ഉഴുന്നുവടയിൽ ബ്ലേഡ് കണ്ടെത്തി.വെൺപാലവട്ടം...