ആറ്റിങ്ങൽ: പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതു യുഗയാത്രയുടെ പ്രചരണാർത്ഥം ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. വക്കം ചന്തവിള ജംഗ്ഷനിൽ നിന്ന് ഡി.സി.സി ജനറൽ സെക്രട്ടറി വക്കം സുകുമാരൻ ഉദ്ഘാടനം ചെയ്ത വിളംബര ജാഥ ഒറ്റൂർ, മണമ്പൂർ, ചെറുന്നിയൂർ, എന്നീ മണ്ഡലങ്ങളിൽ കൂടി സഞ്ചരിച്ചു ആറ്റിങ്ങൽ നഗരസഭ ഉൾപ്പെട്ടു വരുന്ന മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കി ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ സമാപിച്ചു.
സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റനും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ എൻ. ബിഷ്ണു അധ്യക്ഷനായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി റ്റി.പി അംബിരാജ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രിൻസ് രാജ്, ബ്ലോക്ക് ഭാരവാഹികളായ കവലയൂർ മുരുകൻ, വിനയകുമാർ, ബിജി ഉണ്ണി, അശോക് കുമാർ, വക്കം സലിം രാജ്, വക്കം അശോകൻ, ആറ്റിങ്ങൽ ബ്ലോക്കിൽ പെട്ട കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാർ, കോൺഗ്രസ് പഞ്ചായത്ത്, മുനിസിപ്പാലിറ്റി ജനപ്രതിനിധികൾ, ബൂത്ത് ഭാരവാഹികൾ തുടങ്ങിയവർ വിളംബര ജാഥയിൽ പങ്കെടുത്തു.

















