വിളംബര ജാഥ സംഘടിപ്പിച്ച് ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ

Dec 21, 2022

seena

ആറ്റിങ്ങൽ: സംസ്ഥാന ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്ക് സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ പ്രചരണാർത്ഥം ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് കടയ്ക്കാവൂർ വക്കം മേഖലാസമിതിയുടെ നേതൃത്വത്തിൽ നടത്തിയ വിളംബര ജാഥ കായിക്കരയിലെ ആശാൻ ജന്മ ശതാബ്ദി സ്മാരക ഗ്രന്ഥശാലയിൽ വെച്ച് ജാഥ ക്യാപ്റ്റൻ എസ്. പ്രവീൺ ചന്ദ്രക്കും ജാഥ മാനേജർ വിജയ് വിമലിനും പതാക കൈ മാറി കൊണ്ട് അഡ്വ. വി ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ലൈജു അധ്യക്ഷൻ ആയിരുന്നു. ലിജ ബോസ്, കെ. രാജേന്ദ്രൻ, സജി സുന്ദർ, ജയ ശ്രീരാമൻ സോഫിയ, രാമചന്ദ്രൻ കരവാരം എന്നിവർ സംസാരിച്ചു.

cake tower new
LATEST NEWS
‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...