വക്കം: കടയ്ക്കാവൂർ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കടയ്ക്കാവൂർ സ്റ്റേഷൻ പരിധിയിലുള്ള എല്ലാ സ്കൂളിലെയും പെൺകുട്ടികൾക്ക് പ്രതിരോധ പരിശീലനം നൽകുന്നതിന്റെ ഭാഗമായി തൊട്ടിക്കല്ല് ലവ് ഡെയിൽ റെസിഡൻഷ്യൽ പബ്ലിക് സ്കൂളിലെ കുട്ടികൾക്ക് പ്രതിരോധ പരിശീലന ക്ലാസ് നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഡോ. ജോർജ് അധ്യക്ഷത വഹിച്ച യോഗം കടയ്ക്കാവൂർ പോലീസ്സ്റ്റേഷൻ എസ്എച്ച്ഒ അജേഷ് ഉദ്ഘാടനം ചെയ്തു.

ജനമൈത്രി ബീറ്റ് ഓഫർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജയപ്രസാദ്, സ്കൂൾ മാനേജർ ഷാഹിദാ ബീവി, എസ് സി പി ഒ ജ്യോതിഷ്, വിവിധ പരിശീലകരായ ബിജിമോൾ മല്ലിക തുടങ്ങിയവർ പങ്കെടുത്തു. സമൂഹത്തിൽ പെൺകുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമണക്കൾക്കെതിരെ പ്രതിരോധിക്കാനുള്ള പരിശീലനവും ക്ലാസും സൈബർ ബോധവൽക്കരണവും കുട്ടികൾക്കു നൽകി.


















