അരലിറ്റര്‍ ജവാന്‍ മൂന്ന് മാസത്തിനകം; അടുത്തയാഴ്ച മുതല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കും

Jun 17, 2023

seena

തിരുവനന്തപുരം: ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം അടുത്തയാഴ്ച വര്‍ധിപ്പിക്കും. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയര്‍ത്തിയതോടെ ബുധനാഴ്ച മുതല്‍ 12,000 കേയ്‌സ് മദ്യം പ്രതിദിനം ഉല്‍പ്പാദിപ്പിക്കാനാണ് തീരുമാനം. നിലവില്‍ ഉല്‍പ്പാദനം 8000 കേയ്‌സാണ്. മദ്യം നിര്‍മിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംഭരണം 20 ലക്ഷം ലീറ്ററില്‍നിന്ന് 35 ലക്ഷം ലീറ്ററാക്കി ഉയര്‍ത്താന്‍ അനുമതി തേടി ജവാന്‍ റമ്മിന്റെ ഉല്‍പ്പാദകര്‍ സര്‍ക്കാരിനു കത്തു നല്‍കി. അനുമതി ലഭിച്ചാല്‍ പ്രതിദിനം 15,000 കേയ്‌സ് മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.

മൂന്നു മാസത്തിനകം ജവാന്റെ അര ലീറ്ററും ജവാന്‍ പ്രീമിയവും പുറത്തിറക്കാന്‍ ആലോചിക്കുന്നതായി കമ്പനി അധികൃതര്‍ പറഞ്ഞു. ജവാന്റെ ഒരു ലീറ്റര്‍ കുപ്പിയാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

cake tower new
LATEST NEWS
കരുവാറ്റ കൊലപാതകം: ലക്ഷ്യം ഐഫോണും ബൈക്കും; വയോധികന്റെ കൊലപാതകം വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകൾ

കരുവാറ്റ കൊലപാതകം: ലക്ഷ്യം ഐഫോണും ബൈക്കും; വയോധികന്റെ കൊലപാതകം വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകൾ

ആലപ്പുഴ: കരുവാറ്റയിൽ 67-കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ...

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക്...