അനശ്വര ​ഗാനങ്ങൾ ബാക്കി; ​ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന്

Jan 11, 2025

തൃശൂർ: അന്തരിച്ച ​ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന്. വൈകുന്നേരം 3.30ന് ഔദ്യോഗിക ബഹുമതികളോടെ പാലിയത്തെ വീട്ടുവളപ്പിൽ ആണ് സംസ്കാരം. സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നുള്ളവരും ആയിരക്കണക്കിന് സംഗീതപ്രേമികൾ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയറ്ററിലുമെത്തി പി ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ചു.

കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ മൃതദേഹം അമല മെഡിക്കൽ കോളജിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിൽ എത്തിച്ചു. ഇന്നു രാവിലെ 10നു മൃതദേഹം പറവൂർ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. നാലുകെട്ടിൽ പൊതുദർശനത്തിനു വച്ച ശേഷമാണ് സംസ്കാര ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. മമ്മൂട്ടി അടക്കമുള്ള താരങ്ങളും പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.

LATEST NEWS
യുഎഇയിൽ നൂറിലധികം സ്റ്റാഫ്‌ നഴ്‌സ് ഒഴിവുകള്‍; നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാം

യുഎഇയിൽ നൂറിലധികം സ്റ്റാഫ്‌ നഴ്‌സ് ഒഴിവുകള്‍; നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാം

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യു.എ.ഇ.) അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ...

വക്കം പഞ്ചായത്തിന്റെയും വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ കുടുംബ സംഗമം

വക്കം പഞ്ചായത്തിന്റെയും വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ കുടുംബ സംഗമം

വക്കം : വക്കം പഞ്ചായത്തിന്റെയും വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ...