നിര്‍ത്തിയിട്ട ജെസിബി മോഷ്ടാക്കള്‍ അടിച്ചു മാറ്റി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Nov 24, 2023

seena

പാലക്കാട്: മണ്ണാര്‍ക്കാടിന് സമീപം വിയക്കുറിശ്ശിയില്‍ നിര്‍ത്തിയിട്ട ജെസിബി മോഷണം പോയി. തെങ്കര സ്വദേശി അബുവിന്റെ ജെസിബിയാണ് മോഷ്ടാക്കള്‍ തട്ടിയെടുത്തത്. പുലര്‍ച്ചെ ഈ ജെസിബി വാളയാര്‍ ടോള്‍ കടക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

വിയക്കുറിശ്ശിയില്‍ ജെസിബി ഓപ്പറേറ്റര്‍മാര്‍ താമസിക്കുന്ന വീടിന് സമീപത്താണ് ജെസിബി നിര്‍ത്തിയിട്ടിരുന്നത്. രാവിലെ നോക്കിയപ്പോഴാണ് ജെസിബി കാണാനില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

ഉടമയും സുഹൃത്തുക്കളും പലവഴിക്ക് അന്വേഷണം നടത്തുന്നതിനിടെയാണ് വാളയാര്‍ ടോള്‍ കടക്കുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചത്. ജെസിബി തമിഴ്‌നാട്ടിലേക്ക് കടത്തിയെന്നാണ് സംശയിക്കുന്നത്. പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ച് മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

cake tower new
LATEST NEWS
‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...