മരണമടഞ്ഞ അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു

Jul 23, 2025

കരിക്കോട് ഐശ്വര്യ നഗർ, ജിഞ്ചുഭവനില്‍ റോയി എന്നു വിളിക്കുന്ന ലിഞ്ചു(35)വാണ് സഹോദരൻ ജിഞ്ചുവിന്റെ കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.45-നാണ് സംഭവം.

സംഭവത്തെപ്പറ്റി കിളികൊല്ലൂർ പോലീസ് പറയുന്നത്: ഒട്ടേറെ കേസുകളില്‍ പ്രതിയാണ് മരിച്ച ലിഞ്ചു. മദ്യപിച്ചെത്തുന്ന സഹോദരങ്ങള്‍ തമ്മില്‍ വഴക്ക് പതിവാണ്. ചൊവ്വാഴ്ച രാത്രിയും വീടിനുമുന്നില്‍വെച്ച്‌ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ ജിഞ്ചു കയ്യില്‍ കിട്ടിയ കത്തികൊണ്ട് ലിഞ്ചുവിനെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകവേ മരിച്ചു.

സംസ്ഥാന വെയർഹൗസിങ് കോർപ്പറേഷനു കീഴില്‍ കരിക്കോട്ട് പ്രവർത്തിക്കുന്ന വെയർഹൗസിലെ ലോഡിങ് തൊഴിലാളിയായിരുന്നു ഇവരുടെ അച്ഛൻ തങ്കച്ചൻ. അദ്ദേഹത്തിന്റെ മരണശേഷം മൂത്തമകനായ ലിഞ്ചു ഈ ജോലിക്കു കയറി. ഇതില്‍ പ്രകോപിതനായ ജിഞ്ചു ജോലി തനിക്കു വേണമെന്നാവശ്യപ്പെട്ട് കുറച്ചുനാളായി വഴക്കുണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു.

LATEST NEWS
സ്‌കൂളില്‍ ഒരുമാസമായി വെള്ളക്കെട്ട്, ചീഫ് ജസ്റ്റിസിന് കത്തയച്ച് കുട്ടനാട്ടിലെ കുട്ടികള്‍

സ്‌കൂളില്‍ ഒരുമാസമായി വെള്ളക്കെട്ട്, ചീഫ് ജസ്റ്റിസിന് കത്തയച്ച് കുട്ടനാട്ടിലെ കുട്ടികള്‍

ആലപ്പുഴ: കുട്ടനാട്ടിലെ സ്‌കൂളിലെ വെള്ളക്കെട്ടില്‍ സ്വമേധയാ കേസെടുത്ത് കേരള ഹൈക്കോടതി. കൈനകരി...